ആടിന്റെ ഫ്രഞ്ച് പേര്; 15കാരന്റെ ഉത്തരം ക്രിസ്ത്യാനോ റൊണാൾഡോ: ഉത്തര പേപ്പർ വൈറൽ

ആടിൻ്റെ ഫ്രഞ്ച് പേരിന് 15കാരൻ നൽകിയ ഉത്തരം വൈറലാകുന്നു. ആടിൻ്റെ ചിത്രം നൽകി അതിൻ്റെ ഫ്രഞ്ച് പേരെഴുതാനുള്ള ചോദ്യത്തിന് 15കാരനായ അഹ്മദ് നബിൽ നൽകിയ ഉത്തരം ക്രിസ്ത്യാനോ റോണാൾഡോ എന്നായിരുന്നു. ആ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയ നബിൽ ഒരു മാർക്കിന് പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു.

നബിലിൻ്റെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കുറേ മൃഗങ്ങളുടെ ചിത്രങ്ങളും അവയ്ക്കുള്ള ഫ്രഞ്ച് പേരുകളുമായിരുന്നു ചോദ്യ പേപ്പർ. ആടിൻ്റെ ഫ്രഞ്ച് പേരെന്താണെന്ന് നബിൽ മറന്നു പോയി. എന്നാലും കോളം ഒഴിച്ചിടാൻ അവനു തോന്നിയില്ല. അവൻ്റെ സ്വന്തം ഗോട്ടിൻ്റെ പേരു തന്നെ അവൻ ഉത്തരമായി എഴുതി.

പരീക്ഷ കടുപ്പമായിരുന്നുവെന്ന് അഹമദ് നബില്‍ പറഞ്ഞു. ആടിന് ഫ്രഞ്ചില്‍ എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഉത്തര പേപ്പറില്‍ കോളം ഒഴിഞ്ഞിരിക്കുന്നത് തന്റെ കൂട്ടുകാര്‍ കണ്ടാല്‍ അവര്‍ കളിയാക്കുമെന്ന് ഭയന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേര് എഴുതി വച്ചത്.

ഇഷ്ട താരം ക്രിസ്ത്യാനോ റൊണാള്‍ഡോയാണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് നബിൽ. മെസിയാണോ ക്രിസ്ത്യാനോ ആണോ മികച്ച താരമെന്ന തര്‍ക്കത്തില്‍ നബിലിൻ്റെ ഉത്തരം ഇങ്ങനെയാണ്: ചിലപ്പോള്‍ മെസിയാണ് മികച്ച താരം എന്ന് തോന്നാറുണ്ട്. എന്നാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഇതിഹാസ താരമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More