Advertisement

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രിഗോറിയോസിനെ തെരഞ്ഞെടുത്തു

August 28, 2019
Google News 0 minutes Read

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രിഗോറിയോസിനെ തെരഞ്ഞെടുത്തു. പുത്തൻകുരിശ്ശിലെ സഭാ ആസ്ഥാനത്ത് ചേർന്ന മലങ്കര അസോസിയേഷനാണ് തിരഞ്ഞെടുപ്പിന് അന്തിമ അംഗീകാരം നൽകിയത്.

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, ആഭ്യന്തര ഭിന്നതയെത്തുടർന്ന് പദവി ഒഴിഞ്ഞതോടെയാണ് മെത്രാപോലീത്തൻ ട്രസ്റ്റിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയത് . നിലവിൽ കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രിഗോറിയോസ് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ സഭാസമിതികളും എപ്പിസ്ക്കോപ്പൽ സിനഡും ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് രൂപപ്പെട്ട പരിസന്ധിയെ കൂട്ടായ്മയോ നേരിടുമെന്ന് ജോസഫ് മാർ ഗ്രീഗോറിയോസ് പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനകുമെന്നാണ് പ്രതീക്ഷ.

ഏതു വിധിയുണ്ടെങ്കിലും യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ വിട്ടുകൊടുക്കില്ലെന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു. അന്യന്റെ മുതൽ തട്ടിയെടുക്കുകയാണ് ഓർത്തഡോൿസ്‌ സഭയുടെ ജോലിയൊന്നും കാതോലിക്ക ബാവ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here