Advertisement

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് എം തീരുമാനിക്കുമെന്ന് ചെന്നിത്തല; പാർട്ടിയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി

August 28, 2019
Google News 1 minute Read

പാലായിലെ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് എം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിപറഞ്ഞു. ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ് തയ്യാറാണ്. പാല അടക്കം ആറ് ഉപതിരഞ്ഞെടുപ്പുകൾക്കും യുഡിഎഫ് സജ്ജമാണെന്നും ഉമ്മൻ ചാണ്ടി കണ്ണൂരിൽ പറഞ്ഞു.

Read Also : പാലായിലെ സ്ഥാനാർത്ഥി; ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി

നേരത്തെ യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേർന്നിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിക്കാൻ മുന്നണി യോഗത്തിൽ പയറ്റേണ്ട തന്ത്രങ്ങളാണ് കോട്ടയത്ത് ചേർന്ന യോഗത്തിൽ ചർച്ചയായത്. തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഉപാധികൾ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ പാലായിൽ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ വിലക്കിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിൽ പാർട്ടിയിൽ പിടിമുറുക്കാനാണ് പിജെ ജോസഫിന്റെ നീക്കം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here