കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; തൃശൂർ സ്വദേശികൾ പിടിയിൽ

thrissur ganja hunt 9 kg cannabis and 9 lakh rupees seized

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ പിടിയിലായി.

തൃശൂർ കരുവന്നൂർ സ്വദേശികളായ സെബി, മെജോ, സുജിത് എന്നിവരെയാണ് 23 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Read Also : അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

കണ്ണൂരില്‍ വില്‍പ്പനയ്ക്കായാണ് ഇവർ കഞ്ചാവെത്തിച്ചത്. മൂന്ന് പൊതികളിലായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വിശാഖപട്ടണത്ത് നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിച്ചത്. ഇവര്‍ നേരത്ത തൃശ്ശൂരില്‍ സമാന കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ജില്ലയിൽ പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More