പാലായിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥി; എൻസിപി യോഗത്തിൽ തീരുമാനം

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന എൻസിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഇന്ന് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടാകും.
ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ എം മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതൽ പാലായിൽ മാണിയുടെ എതിരാളി എൻസിപി. നേതാവും സിനിമാ നിർമാതാവുംകൂടിയായ മാണി സി കാപ്പനായിരുന്നു. എൽഡിഎഫിന്റെ പാലാ സീറ്റ് എൻസിപിക്കാണ് നൽകിയിട്ടുള്ളത്.
അടുത്തമാസം 23ന് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എത്രയുംവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇതുവഴി കൃത്യമായ മേൽക്കൈ ലഭിക്കുമെന്നാണ് എൻസിപി നേതാക്കൾ പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here