ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; പരാതി പരിശോധിക്കുമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ബിജെപി നേതാവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതി പരിശോധിക്കുമെന്ന് സുപ്രീംകോടതി.
More read: ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവം; ബിജെപി നേതാവിനെതിരെ കേസെടുത്തു
ഒരു സംഘം സുപ്രീംകോടതി അഭിഭാഷകരാണ് വിഷയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെയാണ് വിദ്യാര്‍ത്ഥിനി ആരോപണമുന്നയിച്ചിരുന്നത്. തെളിവായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാനന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here