Advertisement

മുത്തൂറ്റിന്റെ കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു; രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും

August 28, 2019
Google News 0 minutes Read

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു. സിഐടിയു സമരത്തെ തുടർന്നാണ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ജനറൽ മാനേജർ സർക്കുലർ പുറത്തിറക്കി. ഇതോടെ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും.

കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതൽ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവർത്തകർ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.

ആനുകൂല്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളിൽ സിഐടിയു സമരം നടത്തുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേധനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സമവായ ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here