കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ

ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും പാകിസ്താനോ മറ്റു വിദേശരാജ്യങ്ങളോ ഇതിൽ ഇടപെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുകളുണ്ട്. എന്നാൽ ഒരു കാര്യം താൻ വ്യക്തമാക്കുകയാണെന്നും കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
I disagree with this Govt. on many issues. But, let me make this absolutely clear: Kashmir is India’s internal issue & there is no room for Pakistan or any other foreign country to interfere in it.
— Rahul Gandhi (@RahulGandhi) August 28, 2019
There is violence in Jammu & Kashmir. There is violence because it is instigated and supported by Pakistan which is known to be the prime supporter of terrorism across the world.
— Rahul Gandhi (@RahulGandhi) August 28, 2019
കശ്മീരിൽ സംഘർഷങ്ങൾ നടക്കുന്നുവെന്നത് ശരിയാണ്. എന്നാൽ ലോകവ്യാപകമായി ഭീകരത പടർത്തുന്ന പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുൽ വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പാകിസ്താനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here