റെയിൽവേ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയ്ക്ക് നേരെ ആക്രമണം

റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ അക്രമണം. കോയമ്പത്തൂരിനടുത്ത് എട്ടി മട റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെ അക്രമി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ജനയെ പരിക്കുകളോടെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒരു മണിയോടെയാണ് കോയമ്പത്തൂർ എട്ടിമട റയിൽവേ സ്റ്റേഷനിൽ ഡ്യുട്ടീലുണ്ടായിരുന്ന വനിതാ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ആക്രമണമുണ്ടായത്.
Read Also : കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയയാൾ കോടതിയിൽ കീഴടങ്ങി
പത്തനംതിട്ട ആറന്മുള സ്വദേശി അഞ്ജനയ്ക്ക് കഴുത്തിനും കൈവിരലികളിലും പരിക്കേറ്റിട്ടുണ്ട്. പട്ടാമ്പിയിലേക്ക് ട്രെയിൻ എപ്പോഴാണ് എന്ന് ചോദിച്ചെത്തിയ അക്രമി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ജന ചെറുത്തു നിന്നതോടെ പരിക്കേൽപ്പിക്കുകയായിരുന്നു.
അഞ്ജന ബഹളം വെച്ചതിനെ തുടർന്ന് സഹജീവനക്കാർ എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി സമയങ്ങളിൽ റെയിൽവേ പോലീസിന്റെ സാന്നിധ്യം എട്ടിമട സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അഞ്ജന പാലക്കാട് ഡിവിഷൻ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here