290 കിമി പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

പാകിസ്താൻ 290 കിമി പരിധിയുള്ള മിസൈൽ പരീക്ഷിച്ചു. ഗസ്‌നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പരീക്ഷണ വാർത്ത പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പരീക്ഷണത്തിന് വേണ്ടി പാകിസ്ഥാൻ രണ്ട് ദിവസം മുമ്പ് തന്നെ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
Read Also : ‘ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകും’: പാക് മന്ത്രി
ഇന്നലെ കറാച്ചിക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം പാകിസ്ഥാൻ അടക്കുകയും ചെയ്തിരുന്നു. കറാച്ചിക്ക് മുകളിലൂടെ പറക്കരുതെന്ന് എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിരുന്നു.
Pakistan successfully carried out night training launch of surface to surface ballistic missile Ghaznavi, capable of delivering multiple types of warheads upto 290 KMs. CJCSC & Services Chiefs congrat team. President & PM conveyed appreciation to team & congrats to the nation. pic.twitter.com/hmoUKRPWev
— DG ISPR (@OfficialDGISPR) August 29, 2019
ഓഗസ്റ്റ് 28 മുതൽ 31 വരെ കറാച്ചിയിലെ മൂന്ന് വ്യോമപാതകൾ വഴിയുള്ള സഞ്ചാരം അന്താരാഷ്ട്ര വിമാനങ്ങൾ ഒഴിവാക്കണമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. പാക് വ്യോമയാന അധികൃതർ തന്നെ പകരം പാത നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഒക്ടോബറിനോ നവംബറിലോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് ഇന്നലെ പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. റാവൽപിണ്ടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് റാഷിദ് അഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here