Advertisement

അഴിമതിക്കെതിരെ നിലപാടെടുത്ത പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറിനെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റി

August 29, 2019
Google News 1 minute Read

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറിനെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്തി. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടിയെടുത്തത്. കീഴ്‌ക്കോടതികളിലെ അഴിമതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് രാകേഷ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പരസ്യ നിലപാട് എടുത്തിരുന്നു.

പട്‌ന ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിക്കാണ് ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ നടപടി നേരിടേണ്ടി വന്നത്. അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ കീഴടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥന് ഉടൻ ജാമ്യം അനുവദിച്ചതിൽ ജസ്റ്റിസ് രാകേഷ് കുമാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Read Also : 2018 ലെ പ്രളയം; അർഹതയുണ്ടെന്ന് കണ്ടെത്തിയവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

അഴിമതി വ്യാപകമാവുകയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് രാകേഷ് കുമാറിൽ നിന്ന് ജുഡീഷ്യൽ ജോലികൾ എടുത്തുമാറ്റാൻ പട്‌ന ചീഫ് ഹൈക്കോടതി ജസ്റ്റിസ് ഉത്തരവിട്ടത്. ജുഡിഷ്യറിയിലെ അഴിമതിക്കാരോട് പട്‌ന ഹൈക്കോടതി മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ഹൈക്കോടതിയിലെ ക്രമക്കേടുകൾ പരസ്യമായ രഹസ്യമാണെന്നും ജസ്റ്റിസ് രാകേഷ് കുമാർ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here