ബിജെപിയെ വിമർശിച്ച് നടനും പാർട്ടി പ്രവർത്തകനുമായ സന്തോഷ് നായർ; വീഡിയോ വൈറൽ

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് നടനും പാർട്ടി പ്രവർത്തകനുമായ സന്തോഷ് നായര്‍. ബിജെപിയെ സെറ്റില്‍മെന്റ് പാര്‍ട്ടി എന്നാണ് സന്തോഷ് കുറ്റപ്പെടുത്തുന്നത്. നല്ല നേതൃത്വം ഇല്ലാത്ത അതില്‍ എല്ലാവരും നേതാക്കളാണെന്നും പാർട്ടിയിൽ അണികള്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ കുറേ ആളുകളെയൊക്കെ ചേര്‍ത്തു എന്ന് പറയുമ്പോഴും അതൊക്കെ നേതാക്കള്‍ തന്നെയാണെന്നും സന്തോഷ് കുറ്റപ്പെടുത്തുന്നു.

മറ്റുള്ള പാര്‍ട്ടികളില്‍ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഒന്നാവും. ഇവിടെ അതില്ല. കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ഭരിച്ചിട്ടുണ്ട്. അവര്‍ കുറേ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചിലതു ചെയ്തിട്ടില്ല. ഇപ്പോള്‍ അവര്‍ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. ആരൊക്കെ എന്തൊക്കെ ചെയ്തു എന്നും ചെയ്യുന്നു എന്നും നമുക്കും മനസിലായിട്ടുണ്ടല്ലോ..? കേന്ദ്രം അത് ചെയ്തു എന്നൊക്കെ പറഞ്ഞ് ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച എന്ന് കണ്ട് എടുത്ത് ചാടരുത്. സെറ്റില്‍മെന്റ് പാര്‍ട്ടി വന്നാല്‍ എങ്ങനെയാവും എന്നൊന്നും പറയാന്‍ പറ്റില്ല. കേരളം ഭരിച്ചിരുന്നവരില്‍ നല്ല വ്യക്തികള്‍ ഏറെയുണ്ട്. അവര്‍ വന്നാല്‍ കൂടുതല്‍ നല്ലതാവും. നല്ല വ്യക്തികള്‍ വരണം. തെരഞ്ഞെടുപ്പുകളില്‍ ഇത് നോക്കി വോട്ട് ചെയ്യണമെന്നും സന്തോഷ് പറയുന്നു.

ബിജെപി- ആര്‍എസ്എസ് വേദികളിലെ സ്ഥിരം സാന്നിധ്യമാണ് സന്തോഷ്. കഴിഞ്ഞ ശബരിമല യുവതീപ്രവേശന സമയത്ത് കര്‍മസമിതിയുടെ മുന്‍നിരക്കാരനായിരുന്നു ഇയാൾ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്‍ സുരേഷ് ഗോപി മത്സരിച്ച തൃശൂരില്‍ പ്രചാരണ ചുമതലയിലും സന്തോഷ് ഉണ്ടായിരുന്നു.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള വാട്‌സ്ആപ് ഗ്രൂപ്പിലാണ് സന്തോഷ് തന്റെ വിമര്‍ശന വീഡിയോ പോസ്റ്റ് ചെയ്തത്. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് വിമര്‍ശനത്തിന് പിന്നിലെന്നാണ് വിവരം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More