പിഎൻബി, ഒബിസി, യൂണിയൻ ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനം; രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി

രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

ഭവന വായ്പ്പകളുടെ പലിശനിരക്ക് ബാങ്കുകൾ കുറച്ചുതുടങ്ങി. പിഎൻബി, ഒബിസി, യൂണിയൻ ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനമായി. ലയന ശേഷം ഉണ്ടാകുന്നത് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകുമെന്നും ധനമന്ത്രി പറഞ്ഞു.

Read Also : എടിഎമ്മിൽ കാശില്ലെങ്കിൽ ബാങ്കുകൾ പിഴ നൽകണമെന്ന് റിസർവ് ബാങ്ക്

പുതുതലമുറ ബാങ്കുകൾക്ക് പ്രോത്സാഹനം. വൻകിട വായ്പ്പകളുടെ സ്ഥിതി പരിശോധിക്കും.

updating….


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top