മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കേരളത്തില്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കേരളത്തിലെത്തി. സിഎസ്‌ഐ സഭയിലെ ബിഷപ്പുമാരും വിശ്വാസികളും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന സിഎസ്‌ഐ മഹാസംഗമം ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഉദ്ഘാടനം ചെയ്യും.
സിഎസ്‌ഐ സഭ മധ്യകേരള മഹായിടവകയുടെ അതിഥി ആയാണ് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കേരളത്തിലെത്തിയത്. കേരളത്തിലേക്ക് വരാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭാ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കേരളത്തിലേക്കുള്ള യാത്ര ഒരു തീര്‍ത്ഥാടനം കൂടിയാണെന്നും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.
ഞായറാഴ്ച രാവിലെ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ബോട്ട് മാര്‍ഗം കാവാലം സിഎസ്‌ഐ പള്ളിയില്‍ എത്തി പൊതു സമൂഹവുമായി സംസാരിക്കും. തിങ്കളാഴ്ച കോട്ടയം സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി സമാപന സമ്മേളനത്തിലും പങ്കെടുക്കും. തുടര്‍ന്ന് കോട്ടയം ജെറുസലേം മാര്‍ത്തോമാ പള്ളി സന്ദര്‍ശിക്കും. തിങ്കളാഴ്ച ഉച്ചയോടെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം ആന്ധ്രപ്രദേശിലേക്ക് പോകും. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ രണ്ടാം പദവി വഹിക്കുന്ന വ്യക്തി കൂടിയാണ് ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here