Advertisement

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; എട്ട് മരണം

August 31, 2019
Google News 0 minutes Read

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് മരണം. ധൂലെയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് നൂറോളം ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ് ഉൾപ്പെടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here