ചൈനയുടെ ലവ് ട്രെയിൻ; ലക്ഷ്യം സിംഗിൾസിന് പ്രണയം കണ്ടെത്താനുള്ള വഴിയൊരുക്കുക: ചിത്രങ്ങൾ കാണാം

‘വൈ999 ലവ്-പർസ്യൂട്ട് ട്രെയിൻ.’ കേൾക്കാൻ തന്നെ ഒരു രസമുണ്ടല്ലേ? കേൾക്കാൻ മാത്രമല്ല, ഈ ട്രെയിനിൻ്റെ ധർമവും രസമുള്ളതാണ്. സിംഗിൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പരസ്പരം കമിതാക്കളെ കണ്ടെത്താൻ വഴിയൊരുക്കുക എന്നതാണ് ഈ ലവ് ട്രെയിനിൻ്റെ ധർമ്മം. ഇക്കഴിഞ്ഞ ആഴ്ചയും ആയിരത്തോളം ആളുകൾ ഈ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. അതിൽ പലരും പ്രണയത്തിലാവുകയും ചെയ്തു.

മൂന്നു കൊല്ലം മുൻപാണ് ഈ ട്രെയിൻ നിലവിൽ വരുന്നത്. 10 കമ്പാർട്ട്മെൻ്റുകളുള്ള ട്രെയിൻ വർഷത്തിലൊരിക്കലാണ് സർവീസ് നടത്തുന്നത്. ഏകദേശം മൂവായിരത്തോളം ആളുകൾ ഈ ട്രെയിനിൽ പ്രണയാതുരമായ മനസ്സോടെ യാത്ര ചെയ്തു കഴിഞ്ഞു. ഒട്ടേറെ പേർ പ്രണയത്തിലായി. അതിൽ 10 കമിതാക്കൾ വിവാഹിതരുമായി. രണ്ട് പകലും ഒരു രാത്രിയുമാണ് ട്രെയിനിലെ യാത്ര. യാത്രക്കിടയിൽ അധികൃതർ തന്നെ പരിചയപ്പെടുത്തുന്നു പല തരം ഗെയിമുകൾ കളിക്കുന്ന യാത്രക്കാർക്ക് വിവിധ തരം ഭക്ഷണവും ലഭിക്കും. ഇത് പരസ്പരം മനസ്സിലാക്കാൻ യാത്രക്കാരെ സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഇനി ഈ യാത്രക്ക് പിന്നിലെ അധികാരികളുടെ ലക്ഷ്യം നോക്കാം. ചൈനയിലെ സ്ത്രീപുരുഷ അനുപാതം വളരെ വലുതാണ്. 30 മില്ല്യൺ ചൈനീസ് പുരുഷന്മാർക്ക് അടുത്ത 30 വർഷത്തിനു ശേഷം പെണ്ണ് കിട്ടില്ലെന്നാണ് പഠനം. ജനസംഖ്യ നിയന്ത്രിക്കാൻ ഒരു കുടുംബത്തിന് ഒരു കുട്ടി നിയമം വന്നതാണ് ഈ പ്രതിസന്ധിയിലേക്കു വഴി തെളിച്ചത്. പെൺ ഭ്രൂണഹത്യ വർദ്ധിച്ചു. ഫലം, പുരുഷന്മാർ അധികരിച്ചു. 2016ൽ ഒരു കുടുംബത്തിന് ഒരു കുട്ടി നിയമം എടുത്തു കളഞ്ഞുവെങ്കിലും അതിൻ്റെ ഫലം ഇനിയും അനുഭവിക്കേണ്ടതുണ്ടെന്ന് സാരം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More