ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് സ്വന്തം നഗ്നചിത്രങ്ങൾ അയച്ചു; യുവതിയുടെ പരാതിൽ സംഗീത സംവിധായകൻ അറസ്റ്റിൽ

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റിലായി. ബംഗളുരു കെഎസ് ലേഔട്ട് സ്വദേശി മുരളീധര്‍ റാവുവാണ് അറസ്റ്റിലായത്. പലതവണ വിലക്കിയിട്ടും വീണ്ടും നഗ്നചിത്രങ്ങൾ അയച്ചതിനെത്തുടർന്നാണ് പരാതിപ്പെട്ടതെന്ന് യുവതി അറിയിച്ചു.
2017ലാണ് മുരളീധര്‍ റാവു 34കാരിയായ യുവതിയെ പരിചയപ്പെടുന്നത്. കന്നട സിനിമാ-സീരിയൽ സംഗീത സംവിധായകനാണ് താനെന്നവകാശപ്പെട്ടു കൊണ്ടാണ് മുരളീധര്‍ റാവു യുവതിയുമായി അടുക്കുന്നത്. ടിവി സീരിയലിൽ റോൾ നൽകാമെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് നേരിട്ടു കാണണമെന്നായി ഇയാളുടെ ആവശ്യം. സമ്മതിച്ചതോടെയാണ് നഗ്ന ചിത്രങ്ങൾ അയക്കാൻ തുടങ്ങിയത്. പലതവണ യുവതി വിലക്കിയിട്ടും ഇയാൾ വീണ്ടും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയക്കുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ യുവതിയെ നിർബന്ധിക്കുകയും ചെയ്തു.
യുവതിയുടെ പരാതി ഇപ്രകാരമാണ്: ‘ നിരവധി സിനിമകളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന വാദവുമായാണ് അയാള്‍ എന്നെ സമീപിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. ഉണ്ടെന്നു പറഞ്ഞതോടെ അയാളുടെ സ്വഭാവം മാറി. മുരളീധര്‍ റാവു പിന്നീട് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയക്കാന്‍ തുടങ്ങി. ഒരു ദിവസം അയാളുടെ ചിത്രം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സ്വന്തം നഗ്‌ന ചിത്രം തന്നെ അയാള്‍ എനിക്കയച്ചു. ഇനി ആവര്‍ത്തിക്കരുതെന്ന് അയാളോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. അതിനാലാണ് പരാതിപ്പെടുന്നത്.’
യുവതിയുടെ പരാതിയെ തുടര്‍ന്ന് കെ എസ് ലൗട്ടിലെ താമസ സ്ഥലത്തെത്തി മുരളീധര്‍ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here