രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 12 ആയി; 58 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര് മരിച്ചു.
58 പേര്‍ക്ക് പരിക്ക്. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യപിച്ചു.
ധൂലെ ജില്ലയിലെ ഷിര്‍പൂരിലുള്ള മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ കീടനാശിനി
നിര്‍മ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. രാവിലെ 9 മൂക്കാലോടെയായിരുന്നു സ്ഫോടനം. കെമിക്കല്‍ ബോയിലറിന് തീപിടിച്ചതാണ് അപകട കാരണം. തുടര്‍ന്ന് ബോയിലറിന് സമീപത്തു സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മുപ്പതിലധികം തൊഴിലാളികള്‍ ബോയിലറിന് സമീപത്തായി ജോലി ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാല്‍ സമീപത്തെ ആറു ഗ്രാമങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി.
മരിച്ചവരുടെ കുടുംബങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് . 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദു:ഖം രേഖപ്പെടുത്തി. അപകടം നടക്കുമ്പോള്‍ നൂറോളം തൊഴിലാളിക ഫാക്ടററിയില്‍ ഉണ്ടായിരുന്നു. പ്രദേശത്ത് പൊലീസും ദുരന്ത നിവാരന സേനയു അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here