കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കുന്നു

കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. താമസ നിയമം ലംഘിച്ച് കുവൈറ്റിൽ തുടരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ 4 മാസങ്ങളിൽ രേഖപ്പെടുത്തിയത്.  നിലവിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 1,15,000 ൽ അധികം പേരാണ് താമസരേഖകൾ പുതുക്കാത്തവരായി കുവൈറ്റിൽ ഉള്ളത്.

Read Also; കുവൈറ്റിൽ സിവിൽ ഐഡിയിലെ പേരുകളിലെ തെറ്റ് പരിഹരിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സേവനം നിർത്തലാക്കി

കഴിഞ്ഞ ഏപ്രിൽ വരെ 1,07,700 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ അതിനു ശേഷം ഇതു വരെ ഉള്ള കണക്കുകൾ പ്രകാരം 7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
2018 ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തിൽ 58,000 പേർ താമസ രേഖകൾ ശരിയാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More