റോഡിലെ കുഴിയിൽ വീണ് പരുക്ക്, അതേ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം

റോഡിലെ കുളിയിൽ വീണ് പരുക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ‘താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോർപ്പറേഷൻ’ എന്ന ബാനർ പിടിച്ചാണ് യുവാവിന്റെ പ്രതിഷേധം. വാഹനം ഘട്ടറിൽ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റിരുന്നു.

വൈറില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയർ ചെയ്തത്. ‘കൊച്ചിയിലെ കുഴിയിൽ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം’ എന്ന തലവാചകവും ചിത്രത്തിന് നൽകിയിരുന്നു. മൂവായിരത്തിലധികം പേർ ചിത്രം ഷെയർ ചെയ്തു.
സംവിധായകൻ ആഷിഖ് അബുവും ചിത്രം ഷെയർ ചെയ്തു. നിരവധി പേർ യുവാവിനെ പിന്തുണച്ച് കമന്റ് ചെയ്തു.

പുതിയതായി നിർമിച്ച റോഡുകൾ അടക്കം കനത്ത മഴയിൽ തകർന്ന അവസ്ഥയിലാണ്. കുഴിയിൽ വീണ് അപകടങ്ങൾ വർധിക്കുമ്പോഴും നടപടി സ്വീകരിക്കാൻ കോർപ്പറേഷനോ പി.ഡബ്ല്യൂ.ഡിയോ തയ്യാറാകുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് അപകടത്തിന് വഴിവച്ച കുഴിയിലിരുന്നുകൊണ്ട് തന്നെ യാത്രക്കാരൻ പ്രതിഷേധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top