കുറ്റവാളി കൈമാറ്റ കരാറിനെതിരെ ഹോങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു

കുറ്റവാളി കൈമാറ്റ കരാറിനെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ സംഘര്‍ഷഭരിതമായി തുടരുകയണ് ഹോങ്കോങ്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്ത സമര നേതാക്കളെ ജാമ്യത്തില്‍ വിട്ടു. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്ക് പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സംഘാടകര്‍ റദ്ദാക്കി. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം കൂറ്റാന്‍ റാലികള്‍ നാളെ സംഘടിപ്പിക്കാന്‍ സമരക്കാര്‍ അനുമതി തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡെമോസിറ്റോ പാര്‍ട്ടി നേതാക്കളായ ജോഷ്വാ വോംഗ്, ആഗ്‌നസ് ചോ എന്നിവരെയും ഹോങ്കോംഗ് നാഷണല്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ചാന്‍ ഹോടിനെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിടിയിലായവരില്‍ ചിലരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായത്. മറ്റ് നിരവധി ജനാധിപത്യവാദികളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
ചൈനയുമായി കുറ്റവാളിക്കൈമാറ്റ കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരം 12 ആഴ്ച പിന്നിട്ടു. കുറ്റവാളിക്കൈമാറ്റ ബില്‍ അവതരിപ്പിക്കില്ലെന്നു ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ഉറപ്പു നല്‍കിയെങ്കിലും കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി സമരം തുടരുകയാണ് പ്രതിഷേധക്കാര്‍. ഇതിനിടെ കുറ്റവാളിക്കൈമാറ്റ കരാര്‍ സസ്‌പെന്‍ഡ് ചെയ്തതേയുള്ളുവെന്നും പൂര്‍ണമായി പിന്‍വലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന കാരി ലാമിന്റെ നിലപാടിനെ ചൈനീസ് ഭരണകൂടം എതിര്‍ക്കുകയാണെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ഹോങ്കോംഗ് സമരത്തില്‍ വിദേശശക്തികള്‍ ഇടപെടരുതെന്ന് ചൈന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സമരം ശക്തമാക്കാനുള്ള പ്രതിഷേധക്കാരുടെ തീരുമാനത്തിന് പിന്നാലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതിയ ബാച്ചിനെ ചൈന ഹോങ്കോംഗിലേക്കയച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here