നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി

നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. വൈകീട്ട് കണിച്ചുകുളങ്ങരയിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി പ്രത്യേകം വിരുന്നുണ്ടായിരിക്കും.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റേയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അനൂപ് ചന്ദ്രൻ തന്നെ ആരാധകർക്കായി പങ്കുവച്ചിരുന്നു. ബിടെക് ബിരുദധാരിയായ ലക്ഷ്മി കാർഷിക രംഗത്ത് സജീവമാണ്. സിനിമയെപ്പോലെ തന്നെ കൃഷിയേയും സ്‌നേഹിക്കുന്ന അനൂപിന്റെ ചേർത്തലയിലെ വീട്ടിൽ ഫാമും പച്ചക്കറി കൃഷി ഉൾപ്പെടെയുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രൻ സിനിമയിലെത്തുന്നത്. തുടർന്ന് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ചെയ്തു. ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിലെ പഴന്തുണി കോശി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More