Advertisement

വയനാട് തീരാനോവായി പുത്തുമല ദുരന്തം; അപകടത്തിന്റെ തോത് കുറച്ചത് സന്ദർഭോചിതമായ ഇടപെടൽ; രക്ഷാപ്രവർത്തനം വിശദീകരിച്ച് എംഎൽഎ സികെ ശശീന്ദ്രനും സബ് കളക്ടർ ഉമേഷും

September 1, 2019
Google News 1 minute Read

വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം വയനാട്ടുകാർക്ക് ഒരു തീരാനോവാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ടെങ്കിലും കൃത്യസമയത്തെ സന്ദർഭോജിതമായ ഇടപെടലാണ് അപകടത്തിന്റെ തോത് ഇത്രയെങ്കിലും കുറച്ചത്.

ദുരന്ത സമയത്ത് നൂറുകണക്കിന് പേരാണ് എൻഡിആർഎഫിനും, പയർഫോഴ്‌സിനും കേരളാ പൊലീസിനുമൊപ്പം നിന്ന് പ്രവർത്തിച്ചത്. പുത്തുമലയിൽ പതിനെട്ട് ദിവസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃതം നൽകിയ കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനും വയനാട് സബ് കളക്ടർ എൻഎസ്‌കെ ഉമേഷുമാണ്.

മേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സഹദാണ് തന്നെ പുത്തുമല ദുരന്തത്തെ കുറിച്ച് അറിയിക്കുന്നതെന്ന് എംഎൽഎ സികെ ശശീന്ദ്രൻ പറയുന്നു. എത്ര പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്ന് പറയാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിനെ കൊണ്ടോ ഫയർഫോഴ്‌സിനെ കൊണ്ടോ മാത്രം രക്ഷാപ്രവർത്തനം സാധ്യമാവില്ലെന്ന് മനസ്സിലാക്കിയ താൻ മുഖ്യമന്ത്രിയോട് സൈന്യത്തിന്റെ സഹായമാണ് ആദ്യം തേടിയതെന്ന് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : പുത്തുമലയിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

ആ സമയത്ത് അമ്പരന്ന് പോയെങ്കിലും മനസ്സാനിധ്യം കൈവിടാതെ പ്രവർത്തിക്കുകയായിരുന്നു അധികാരികൾ. തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസ് കൺട്രോൾ റൂമാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒപ്പം എത്ര പേരെ കാണാതായി എന്ന കണക്ക് ഉണ്ടാക്കുകയായിരുന്നു അടുത്ത ലക്ഷ്യം.

സമയോചിതമായ ഇടപെടലിലൂടെ രക്ഷാപ്രവർത്തനം എങ്ങനെ സാധ്യമാക്കിയെന്ന് ട്വന്റിഫോറിനോട് വിശദീകരിക്കുകയാണ് എംഎൽഎ സികെ ശശീന്ദ്രനും സബ് കളക്ടർ എൻഎസ്‌കെ ഉമേഷും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here