Advertisement

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിൽ

September 1, 2019
Google News 0 minutes Read

ചൈൽഡ് വെൽബീയിംങിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിലേതെന്ന് കണ്ടെത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി ഇരുപത്തിനാല് സൂചികകളുടെ അടിസ്ഥാനത്തിൽ  വേൾഡ് വിഷൻ ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ആന്റ് റിസർച്ചും കൂടിച്ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വിവിധ സൂചികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ കുട്ടികളാണ് അസുന്തുഷ്ടർ. റിപ്പോർട്ട് പ്രകാരമുള്ള സ്‌കോർ നില അനുസരിച്ച് കേരളത്തിന് 0.76 പോയിന്റും മധ്യപ്രദേശിന് 0.44ശതമാനവുമാണ് ലഭിച്ചത്.

അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാന്റാണ് മികച്ച നിലവാരം പുലർത്തിയിരിക്കുന്നത്. കുട്ടികൾക്ക് ലഭിക്കുന്ന പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഝാർഖണ്ഡാണ് ഏറ്റവും പിന്നിൽ. ഭാരക്കുറവും വളർച്ച മുരടിപ്പുമുള്ള കുട്ടികളുടെ എണ്ണം ഇവിടെ കുടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here