Advertisement

ഉന്നാവ് പെൺകുട്ടി അപകടനില തരണം ചെയ്തു; സിബിഐ മൊഴി രേഖപ്പെടുത്തിയേക്കും

September 1, 2019
1 minute Read

വാഹന അപകടത്തെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടി അപകടനില തരണം ചെയ്തു. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് വാർഡിലേക്ക് മാറ്റി.

Read more: ‘സഹോദരിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് എന്നേയും ഭീഷണിപ്പെടുത്തിയിരുന്നു’: ഉന്നാവ് പെൺകുട്ടിയുടെ ഇളയ സഹോദരി ട്വന്റിഫോറിനോട്

ഈ സാഹചര്യത്തിൽ പെൺകുട്ടിയുടെ മൊഴി കേസ് അന്വേഷിക്കുന്ന സിബിഐ രേഖപ്പെടുത്തിയേക്കും. ഉന്നാവ് പീഡന കേസിലെ മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ അടക്കമുള്ള പത്ത് പേർക്കെതിരെ കരുതിക്കൂട്ടിയുള്ള വധശ്രമത്തിന് കേസെടുത്തിരുന്നു. കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തികരിക്കാനാണ് സുപ്രീം കോടതി നിർദേശം. ജൂലൈ 28ന് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വെച്ച് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

Read more: ഉന്നാവ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില കൂടുതൽ വഷളായി; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top