കോൺഗ്രസിൽ തുടരണോ?; അനുയായികളുമായി ചർച്ചയ്‌ക്കൊരുങ്ങി ഭൂപീന്ദർ ഹൂഡ

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസില്‍ തുടരണോ എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ അനുയായികളുമായി ചേര്‍ന്ന് തീരുമാനം എടുക്കും. ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച സമിതി ഇന്ന് ഡല്‍ഹിയിലെ ഹൂഡയുടെ വസതിയില്‍വെച്ചാണ്
യോഗം ചേരുക.
ഹുഡയും ഒപ്പമുള്ളവരും എന്ത് നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ തീരുമാനം എടുത്തേക്കും. അതേ സമയം നേതൃസ്ഥാനത്തിന് വേണ്ടി ഹൈക്കമാന്റിനെ സമ്മര്‍ദത്തിലാക്കാനുള്ള ഹൂഡയുടെ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറിനെ മാറ്റണം, ജാട്ട് സമുദായത്തിന് പുറത്ത് നിന്ന് അധ്യക്ഷന്‍ വേണം തുടങ്ങിയ അവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൂഡ അതൃപ്തിയുമായി രംഗത്ത് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here