പാലായിൽ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ് ആയിക്കൂടേയെന്ന് ബിജെപി കേന്ദ്ര നേതൃത്വം

പാലായിൽ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ് ആയിക്കൂടേയെന്ന് ബിജെപി കേന്ദ്ര നേതൃത്വം. പൊതുസമ്മതനെന്ന നിലയിൽ പരിഗണിച്ചു കൂടേയെന്നാണ് ചോദ്യം.

ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം അഭിപ്രായം തേടി. ബിജെപി സംസ്ഥാന ഘടകം അയച്ച സ്ഥാനാർത്ഥി പട്ടികയിൽ പിസി തോമസ് ഉണ്ടായിരുന്നില്ല. പൊതുസമ്മതനെന്ന നിലയിലും പാലായിലെ ക്രൈസ്തവ മുൻ തൂക്കം കണക്കിലെടുത്തുമായിരുന്നു ചോദ്യം.

യുഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്ന വിലയിരുത്തലും പിസിതോമസിന്റെ പേരിലേക്ക് ബിജെപി കേന്ദ്ര നേതൃത്വത്തെ എത്തിച്ചു. എന്നാൽ, മണ്ഡലത്തിൽ മുൻപ് മത്സരിച്ച വ്യക്തിയെന്ന നിലയിൽ ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്ക് തന്നെയാണ് മുൻതൂക്കം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More