സിഒടി നസീര്‍ വധശ്രമം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നസീര്‍

സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നസീർ കോടതിയെ സമീപിച്ചു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്.
More read: സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് നിയമ വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്ന് കണ്ണൂര്‍ ഡിസിസി
കേസിൽ അന്വേഷണം വഴി മുട്ടിയെന്ന് സിഒടി നസീർ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ആരോപണ വിധേയനായ തലശ്ശേരി എം.എൽ.എ, എ.എൻ ഷംസീറിനെ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണം വൈകിപ്പിച്ച് അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പൊലീസെന്നാണ് നസീറിന്റെ ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here