മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ

മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ. സമരം മറികടന്ന് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഒരു വിഭാഗം ജീവനക്കാരെ സിഐടിയു ജീവനക്കാർ തടഞ്ഞു.
സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മുത്തുറ്റ് ഫിനാൻസ് ബ്രാഞ്ചുകൾ ഇന്ന് തുറന്ന പ്രവർത്തിച്ചില്ലങ്കിൽ അടച്ച് പൂട്ടുമെന്ന് മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയോതെടയാണ് സമരം മറികടന്ന് ജോലിയിൽ പ്രവേശിക്കാൻ ഒരു വിഭാഗം തൊഴിലാളികൾ എത്തിയത്. എന്നാൽ സിഐടിയു ജീവനക്കാർ പ്രതിഷേധവുമായി എത്തിയതോടെ ജില്ലയിലെ വിവിധ ബ്രാഞ്ചുകൾ തുറക്കാനാകാതെ ഇന്നും അടച്ചിട്ടു.
യൂണിയനുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ നടപ്പിൽ വരുത്തുക,ശമ്പള വർധനവ് ഉടൻ നടപ്പാക്കുക, തുടർച്ചയായി നടത്തി വരുന്ന തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേ സമയം പ്രതിഷേധവുമായി ഉപഭോക്താക്കൾ എത്തിയതോടെ വൈകീട്ട് അഞ്ച് മണിക്ക് ശേഷം സ്വർണ്ണം ഉൾപ്പടെയുള്ള വസ്തുക്കൾ എടുക്കാം എന്ന ധാരണയിൽ ഉപഭോക്താക്കൾ തിരിച്ച് പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here