Advertisement

പാലായിലെ രണ്ടില ചിഹ്നത്തർക്കം യുഡിഎഫിൽ സങ്കീർണമാകുന്നു

September 2, 2019
Google News 0 minutes Read

പാലായിലെ രണ്ടില ചിഹ്നത്തര്‍ക്കം യുഡിഎഫില്‍ സങ്കീര്‍ണമാകുന്നു. രണ്ടില അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചു. പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില അനുവദിക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വാദവും ജോസ് കെ മാണി പക്ഷം തള്ളി.

രണ്ടില ചിഹ്നത്തില്‍ രണ്ടിലൊന്ന് അറിയാനല്ല ജോസഫിനെ പ്രതിരോധിക്കാനാണ് ജോസ് കെ മാണി പക്ഷ നീക്കം. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി പക്ഷമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയെന്ന് ട്വന്റിഫോറിന്റെ എന്‍കൗണ്ടറില്‍ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

രണ്ടിലക്കായി പിജെ ജോസഫ് കത്തു നല്‍കിയാല്‍ അനുവദിക്കുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പത്രികാ സമര്‍പ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നല്‍കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഏതായാലും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ലഭിക്കാന്‍ സാധ്യത ഇതോടെ മങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here