‘എന്റെ കുട്ടികളുടെ അച്ഛനാകാൻ താത്പര്യമുണ്ടോ’; ജിമ്മി നീഷമിനോട് പാക്ക് നടിയുടെ ചോദ്യം വൈറൽ

ന്യൂസിലൻഡ് ഓൾറൗണ്ടർ ജിമ്മി നീഷമിനോട് വിചിത്രമായ ചോദ്യവുമായി പാക്ക് നടി സെഹർ ഷിൻവാരി. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാന്‍ ആഗ്രഹമുണ്ടോ എന്നാണ് നീഷമിനോട് സെഹർ ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സെഹറിൻ്റെ ചോദ്യം.
നീഷമിൻ്റെ ഒരു പോസ്റ്റിൽ റിപ്ലേ ആയിട്ടായിരുന്നു സെഹറിൻ്റെ വിചിത്രമായ അഭ്യർത്ഥന. ‘നരകത്തിലുള്ള കഷ്ടപാടുകളെക്കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിന് ഞാൻ നന്ദി പറയുന്നു’ എന്നായിരുന്നു നീഷമിൻ്റെ ട്വീറ്റ്. ഈ പോസ്റ്റിന് മറുപടി ആയാണ് സെഹർ കുട്ടികളുടെ അച്ഛനാവുമോ എന്ന് നീഷമിനോട് ചോദിച്ചത്.
സെഹറിൻ്റെ ചോദ്യത്തിനു മറുപടിയുമായി നീഷമും രംഗത്തെത്തിയതോടെ സംഗതി കൊഴുത്തു. ‘എന്റെ ഭാവി കുട്ടികളുടെ അച്ഛനാകാന്‍ ജിമ്മി ആഗ്രഹിക്കുന്നുണ്ടോ,’ എന്ന ചോദ്യത്തിനു ശേഷം സെഹാര്‍ രണ്ട് ഇമോജികളും ട്വീറ്റ് ചെയ്തിരുന്നു. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ എന്നതായിരുന്നു നീഷമിന്റെ മറുപടി.
I really feel like the emojis were unnecessary https://t.co/tH3g0jCWe4
— Jimmy Neesham (@JimmyNeesh) August 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here