Advertisement

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

September 3, 2019
Google News 0 minutes Read

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെ പ്രാദേശിക നേതാവടക്കമുള്ളവരാണ് കേസിലെ പ്രതികൾ. നാല് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പി സെൽവരാജ്, രാം രാജ്, ടി സെൽവരാജ്, മുത്തു എന്നിവരാണ് അറസ്റ്റിലായത്. പി സെൽവരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമ്മയുടേയും മുത്തച്ഛന്റേയും കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. അമ്മ പണിക്ക് പോകുന്ന സമയത്തായിരുന്നു നാൽവർ സംഘം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടി നിലവിൽ അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here