കേരളത്തിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും.
Read Also : കൊച്ചി മെട്രോ; മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്
റെഡ്, ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം. ജില്ല കൺട്രോൾ റൂമുകൾ താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here