കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; പുതിയ പാത നാടിന് സമർപ്പിച്ചു

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതിനൊപ്പം വാട്ടർ മെട്രോ ആദ്യ ടെർമിനലിന്റെയും പേട്ട എസ്എൻ ജംഗ്ഷന്റെയും നിർമ്മാണ ഉദ്ഘാടനം നടന്നു.
കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. 5.65 കിലോമീറ്റർ ദൈർഘ്യമുള്ള മഹാരാജാസ്-തൈക്കൂടം റൂട്ടിൽ അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിവയാണ് സ്‌റ്റേഷനുകൾ.
Read Also : മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; നായകനായെത്തുന്നത് ജയസൂര്യ
ഹൈബി ഈഡൻ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി, മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രൻ, പിടി തോമസ് എംൽഎ, മുൻ എം പി കെവി തോമസ്, കൊച്ചി മേയർ കെ സൗമിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ പാത ഉൾപ്പെടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും. അതേസമയം, നാളെ മുതൽ മാത്രമേ ഈ റൂട്ട് വഴി മെട്രോ സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here