വിക്കറ്റിനു പിന്നിൽ ധോണിയെ മറികടന്ന് ഋഷഭ് പന്ത്

ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് ഇരകളെ സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടം ഋഷഭ് പന്തിന്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് യുവ വിക്കറ്റ് കീപ്പർ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. ക്രേഗ് ബ്രാത്‌വെയ്റ്റായിരുന്നു പന്തിൻ്റെ 50ആം ഇര. മുൻ നായകൻ എംഎസ് ധോണിയെ മറികടന്നായിരുന്നു പന്തിൻ്റെ നേട്ടം.
മത്സരത്തിൻ്റെ മൂന്നാം ദിവസം ഇഷാന്ത് ശർമ്മയുടെ പന്തിൽ ബ്രാത്‌വെയ്റ്റിനെ കൈപ്പിടിയിലൊതുക്കിയ പന്ത് പുതിയ റെക്കോർഡ് കുറിച്ചു. പതിനൊന്നാമത്തെ ടെസ്റ്റിലാണ് ഋഷഭ് പന്ത് 50 പേരെ പുറത്താക്കിയത്. എംഎസ് ധോണി ഈ നേട്ടത്തിലെത്തിയത് 15ആം ടെസ്റ്റിൽ മാത്രമായിരുന്നു. ഏഴു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 39 ഇരകളെ കിട്ടിയിരുന്ന പന്തിന് പക്ഷേ അവസാന 11 പേരെ കണ്ടെത്താന്‍ നാലു ടെസ്റ്റുകള്‍ കാത്തിരിക്കേണ്ടിവന്നു.
ഇന്ത്യൻ റെക്കോർഡ് പന്തിനാണെങ്കിലും ലോക റെക്കോർഡിൽ നിരവധി പേർ പന്തിനു മുകളിലുണ്ട്. മാര്‍ക്ക് ബൗച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ടിം പെയ്ന്‍ എന്നിവര്‍ പത്ത് ടെസ്റ്റില്‍ നിന്നാണ് 50 പേരെ തിരിച്ചയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here