Advertisement

സുരാജും സൗബിനും ഒന്നിക്കുന്നു; ‘വികൃതി’ ടീസർ കാണാം

September 3, 2019
Google News 0 minutes Read

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയുടെ ടീസർ റിലീസ് ചെയ്തു. 46 സെക്കൻഡുകൾ ദൈർഘ്യമുള്ള ടീസർ യൂട്യൂബ് ട്രെൻഡിംഗിൽ നാലാമതാണ്.  ഒരു  ഫീൽ ഗുഡ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിറ്റോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മെെക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വിൽസൺ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.

അജീഷ് പി. തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here