പാലാ ഉപതെരഞ്ഞെടുപ്പ്; പിജെ ജോസഫ് ആവശ്യപ്പെട്ടാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില അനുവദിക്കുമെന്ന് ടിക്കാറാം മീണ

പാലായിലെ രണ്ടില ചിഹ്നത്തർക്കം യുഡിഎഫിൽ സങ്കീർണമാകുന്നു. രണ്ടില അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ ജോസ് കെ മാണി പക്ഷം തീരുമാനിച്ചു. പിജെ ജോസഫ് ആവശ്യപ്പെട്ടാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില അനുവദിക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വാദവും ജോസ് കെ മാണി പക്ഷം തള്ളി.
രണ്ടില ചിഹ്നത്തിൽ രണ്ടിലൊന്ന് അറിയാനല്ല, ജോസഫിനെ പ്രതിരോധിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. യഥാർത്ഥ കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയെന്ന് ട്വൻറിഫോറിന്റെ എൻകൗണ്ടറിൽ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞിരുന്നു.
Read Also : പാലായിലെ രണ്ടില ചിഹ്നത്തർക്കം യുഡിഎഫിൽ സങ്കീർണമാകുന്നു
രണ്ടിലക്കായി പിജെ ജോസഫ് കത്തു നൽകിയാൽ അനുവദിക്കുമെന്ന നിലപാടാണ് തെര കമ്മിഷന്റെത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പത്രികാ സമർപ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നൽകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഏതായാലും പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ലഭിക്കാൻ സാധ്യത തീരെ മങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here