അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കള്ളപ്പണ കേസിൽ അറസ്റ്റിലായ മുതിർന്ന കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. ഇന്നലെ രാത്രിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ കോൺഗ്രസ് ഇന്ന് കർണ്ണാടകയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്നലെ രാത്രി 8.30 ഓടെ ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്ന് ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ചോദ്യം ചെയ്യലിനായി ഇഡി ശിവകുമാറിനെ ഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയായിരുന്നു.

Read Also : ഡി കെ ശിവകുമാറിന്റെ അറസ്റ്റ്; കർണാടകയിൽ വ്യാപക പ്രതിഷേധം

ശിവകുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ഇഡി കോടതിയിൽ ആവശ്യപെടും.

അതേസമയം, ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അറസ്റ്റിന് പിന്നാലെ വൻ പ്രതിഷേധമാണ് കർണ്ണാടകയിലും ഡൽഹിയിലും അരങ്ങേറിയത്. കർണ്ണാടകയിലെ കനകപുരിയിൽ കർണ്ണാടക ആർടിസി ബസ് കോൺഗ്രസ് പ്രവർത്തകർ തകർത്തു. മൈസൂർ ബംഗളൂർ പാതയിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

2017 ൽ ശിവകുമാറിന്റെ ഡൽഹിയിലെ ഫ്‌ളാറ്റിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്നാണ് 2018ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പരിശോധനക്കിടെ ശിവകുമാർ പേപ്പറുകൾ കീറിയെറിഞ്ഞെന്നും ആരോപണം ഉയർന്നിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More