Advertisement

ഡി കെ ശിവകുമാറിന്റെ അറസ്റ്റ്; കർണാടകയിൽ വ്യാപക പ്രതിഷേധം

September 3, 2019
Google News 1 minute Read

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ കർണാടകയിൽ വ്യാപക പ്രതിഷേധം. പകപോക്കൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ശിവകുമാറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം അരങ്ങേറി. എൻഫോഴ്‌സ്‌മെന്റ് വാഹനത്തിന് ചുറ്റും വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു. വലിയ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കർണാടകയിൽ ബസിന് നേരെ വ്യാപകമായി കല്ലേറുണ്ടായതായും വിവരമുണ്ട്.

രാത്രി ഒമ്പത് മണിയോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ശിവകുമാറിനെ പുറത്തിറക്കിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. ശിവകുമാറിനെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞു. തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമപോരാട്ടം വിജയിക്കുമെന്നും ശിവകുമാർ പറഞ്ഞു.

Read more:കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ

കള്ളപ്പണ കേസിലാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് ശിവകുമാർ സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്. ചോദ്യങ്ങൾക്ക് നൽകിയ മറുപടി തൃപ്തികരമല്ലെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു.

ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തുവെന്നാണ് കേസ്. 8.59 കോടി രൂപയാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തിയിരുന്ന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here