Advertisement

‘മറക്കാനാവാത്ത അനുഭവം’; മഹാകുംഭമേളയിൽ സ്നാനം നടത്തി ഡി കെ ശിവകുമാറിന്റെ മകൾ

February 9, 2025
Google News 1 minute Read

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ഡി കെ എസ് ഹെഗ്‌ഡെ മഹാകുംഭമേളയിൽ സ്നാനം നടത്തി. പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്ത തന്റെ അനുഭവം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

“തികച്ചും ഊർജ്ജസ്വലതയുടെയും, ഐക്യത്തിന്റെയും, ആത്മീയ ആഴത്തിന്റെയും” ഒരു സംഭവമാണ് കുംഭമേള. ആ മഹത്തായ ഒത്തുചേരൽ തന്നെ മയക്കിയെന്ന് അവർ പറഞ്ഞു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ കുംഭമേളയിൽ ഭക്തിയും കൂട്ടായിമയും സൃഷ്ടിച്ച അന്തരീക്ഷത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റീലിൽ ഐശ്വര്യ വിവരിച്ചു. പരിവർത്തനത്തെയും ലക്ഷ്യത്തെയും കുറിച്ച് സംസാരിച്ച ദി സേക്രഡ് കോൺക്ലേവിൽ ഒരു പാനലിസ്റ്റാകാൻ കഴിഞ്ഞതിനാൽ താൻ അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു.

ഗ്രാമി ജേതാവായ സംഗീതജ്ഞൻ റിക്കി കേജിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിനെ ഒരു “വിനയാന്വിതമായ” നിമിഷം എന്ന് വിശേഷിപ്പിച്ച അവർ അത് ഭാഗ്യമാണെന്ന് പറഞ്ഞു. തന്റെ സന്ദർശനത്തിനിടെ ഉണ്ടായ സംഭാഷണങ്ങൾക്കും കൈമാറ്റം ചെയ്യപ്പെട്ട ആഴത്തിലുള്ള ജ്ഞാനത്തിനും നന്ദിയെന്നും അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

Story Highlights : dk shivakumars daughter takes holy dip at mahakumbh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here