‘മഹാ കുംഭമേള വൻ വിജയം, ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തി’; പ്രധാനമന്ത്രി

പ്രയാഗ് രാജ് മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ. ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ചിക്കാഗോ സമ്മേളനത്തോടാണ് കുംഭമേളയെ ഉപമിച്ചത്. ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണ്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗം, ഭഗത് സിംഗിന്റെ ധീരത, നേതാജിയുടെ ഡൽഹി ചലോ . മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. രാജ്യത്തിന്‍റെ സംസ്കാരം ആഘോഷിക്കാൻ ജനം തയ്യാറാകുന്നു. രാജ്യത്തിന്‍റെ പൈതൃകത്തിൽ യുവ തലമുറയിൽ അഭിമാനം വളരുന്നു.പല സ്ഥലങ്ങളിൽ നിന്നു വന്നവർ ഒറ്റ മനസ്സോടെ സംഗമത്തിൽ നിന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തിന്‍റെ ഐക്യമായി കുംഭമേള മാറി. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ സംസാരിക്കാൻ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു.
Story Highlights : “Maha Kumbh Will Inspire New Achievements”: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here