പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിന്റെ നിലവിലെ രൂപത്തിൽ ഉണ്ടാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിന്റെ നിലവിലെ രൂപത്തിൽ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലായിൽ ഇടത് മുന്നണി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. യുഡിഎഫിലെ ഭിന്നത പാലായിൽ പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കോൺഗ്രസിനേയും ബിജെപിയേയും വിമർശിച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം. ടൈറ്റാനിയം കേസന്വേഷണം സിബിഐക്ക് വിടുന്നതിന് തടസം നിന്നത് യുഡിഎഫ് സർക്കാരാണ്. പാലായിൽ യുഡിഎഫിന് യോജിച്ച സ്ഥാനാർഥിയെ നിർത്താനായില്ലെന്നും കോടിയേരി പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിമതനെ നിർത്തിയതടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോടിയേരി പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സ്ഥാനാർഥി മാണി സി കാപ്പനും ഇടതു മുന്നണി ഘടകകക്ഷി നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. ഗവർണറുടെ യാത്രയയപ്പായതിനാൽ മുഖ്യമന്ത്രിക്ക് കൺവെൻഷന് എത്തിച്ചേരാൻ കഴിഞ്ഞില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top