കണ്ണൂർ നഗരസഭ ഭരണം ഇനി യുഡിഎഫിന്; സുമ ബാലകൃഷ്ണൻ മേയർ

കണ്ണൂർ നഗരസഭ ഭരണം ഇനി യുഡിഎഫിന്. മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് ഇടതുപക്ഷം ഭരണത്തിൽ നിന്നും പുറത്താകുന്നത്. മേയറായിരുന്ന സിപിഐഎമ്മിലെ ഇ പി ലതയാണ് പുറത്താക്കപ്പെട്ടത്. ഇ പി ലതക്ക് 25 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് കൗൺസിലർ കെ റോജയുടെ വോട്ട് അസാധുവായതൊഴിച്ചാൽ അട്ടിമറികളൊന്നും വോട്ടെടുപ്പിലുണ്ടായില്ല.

കനത്ത സുരക്ഷയിൽ രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. കെപിസിസി ജനറൽ സെക്രട്ടറിയാണ് സുമ ബാലകൃഷ്ണൻ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top