അടുത്ത രണ്ട് ദിവസം സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത രണ്ട് ദിവസം സംസ്ഥാനവ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഒരിടത്തും റെഡ്,ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
Read Also; ‘അമ്പലപ്പുഴ പാൽപായസം’ ബേക്കറിയിൽ വിൽപ്പനയ്ക്ക്; വിവാദമായതോടെ മാപ്പു പറഞ്ഞ് സ്ഥാപനമുടമ
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ജില്ലാ കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here