Advertisement

രണ്ടില ചിഹ്നം അനുവദിക്കാത്ത പി.ജെ ജോസഫിന്റെ നടപടിയെ അനുകൂലിച്ച് സി.എഫ് തോമസ്

September 6, 2019
Google News 1 minute Read

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ നടപടിയെ അനുകൂലിച്ച് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് രംഗത്ത്. ജോസഫ് പാർട്ടി ഭരണഘടനയനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് സി.എഫ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയിൽ തർക്കമുണ്ടാക്കുന്നത് നല്ലതല്ല. കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ജോസഫിനെതിരായുള്ള വിവാദ ലേഖനം താൻ വായിച്ചിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.

Read Also; കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാനാവില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാമെന്നും വരണാധികാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. പി.ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വരണാധികാരിയുടെ തീരുമാനം. പാലായിൽ മത്സരിക്കുന്നത് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും പാർട്ടി ചിഹ്നം നൽകാനാകില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ നിലപാട്.   ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചതിന് പിന്നാലെ ഇന്നലെ പാലായിലെ യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെതിരെ പ്രവർത്തകരുടെ പ്രതിഷേധമുയർന്നിരുന്നു.

Read Also; ജോസഫ് പക്ഷം ശകുനം മുടക്കികൾ; നിയോഗം വിഡ്ഢിയാകാനെന്ന് പ്രതിച്ഛായ

രമേശ് ചെന്നിത്തല പി.ജെ ജോസഫിന്റെ പേരു പറഞ്ഞപ്പോൾ ഒരു വിഭാഗം പ്രവർത്തകർ കൂവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായയിൽ ജോസഫ് വിഭാഗത്തെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോസഫ് പക്ഷം ശകുനം മുടക്കിയെന്ന് വിമർശിക്കുന്ന ലേഖനത്തിൽ ഇവരുടെ നിയോഗം വിഡ്ഢിയാകാനാണെന്നും പറയുന്നു. പാലായിൽ മാണിയുടെയും പാർട്ടിയുടെയും പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയാണ് വേണ്ടത്. അണപ്പല്ല് കൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർത്ഥിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here