നമ്മൾ ഇത്രനാൾ കഴിച്ചപോലല്ല ബുൾസൈ കഴിക്കേണ്ടത്; ഇത് മമ്മൂട്ടി സ്‌റ്റൈൽ ഡാ !

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധർവന്റെ’ ടീസർ പുറത്ത്. കമന്റേറ്റർ ഷൈജു ദാമോദരന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി ബുൾസൈ കഴിക്കുന്നതാണ് ടീസറിലുള്ളത്. ‘നിങ്ങളിത് കാണുക’ എന്ന വാചകത്തോടെയാണ് ഷൈജു കമന്ററി ആരംഭിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിക്കുന്ന ഗാനഗന്ധർവന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

Read Also : അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി; വീഡിയോ

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പഞ്ചവർണ്ണതത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ജയറാം കേന്ദ്രകഥാപാത്രത്തിൽ എത്തിയ പഞ്ചവർണ തത്തയായിരുന്നു പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top