സ്കൂളുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂരകൾ വേണ്ട; പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

kerala high court

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇത്തരം മേല്‍ക്കൂര നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ കാരണം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കണം. സ്‌കൂള്‍ മേല്‍ക്കൂര എങ്ങനെ വേണമെന്നു വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനെക്കുറിച്ചു വിശദീകരിക്കണമെന്നും ജസ്റ്റിസ് പിവി ആശ നിര്‍ദ്ദേശിച്ചു.

ക്ലാസ് മുറികളുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂര മാറ്റാന്‍ സാവകാശം നിഷേധിച്ചതിനെതിരെ കൂരിക്കുഴി എഎംയുപി സ്‌കൂള്‍ മാനേജര്‍ വിസി പ്രവീണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മനുഷ്യാവകാശ, ബാലാവകാശ കമ്മിഷനുകളുടെയും ലോകാരോഗ്യ സംഘടനയുടെയും ശുപാര്‍ശപ്രകാരമാണു സംസ്ഥാന വിദ്യാഭ്യാസ അധികൃതര്‍ സ്‌കൂളിനു നിര്‍ദേശം നല്‍കിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More