ചന്ദ്രയാൻ 2; വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നു; എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ

വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു. നിലവിൽ വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആർഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവർക്കും ഐഎസ്ആർഒ നന്ദി അറിയിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന വാർത്താ സമ്മേളനവും ഐഎസ്ആർഒ നടത്തേണ്ടെന്ന് തീരുമാനിച്ചു.
Read Also : ചന്ദ്രയാനിൽ അനിശ്ചിതത്വം; ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല
1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടിട്ടും വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുകയോ അവിടെ നിന്ന് സന്ദേശങ്ങൾ ലഭ്യമാകുകയോ ചെയ്തിട്ടില്ല.
പ്രധാനമന്ത്രി ഐഎസ്ആർഒയിൽ നിന്നും മടങ്ങി. എങ്കിലും രാജ്യം പ്രതീക്ഷ കൈവിട്ടിട്ടില്ല. 2 കിമി അകലെവെച്ചാണ് ലാൻഡറിന്റെ സിഗ്‌നലുകൾ നഷ്ടമായത്.ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here