Advertisement

ചന്ദ്രയാനിൽ അനിശ്ചിതത്വം; ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല

September 7, 2019
Google News 0 minutes Read

ചന്ദ്രയാനിൽ അനിശ്ചിതത്വം. ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല. ഇതേ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലാണ്. 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പത്ത് മിനിറ്റ് പിന്നിട്ടിട്ടും ഇതുവരെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുകയോ അവിടെ നിന്ന് സന്ദേശങ്ങൾ ലഭ്യമാകുകയോ ചെയ്തിട്ടില്ല.

പ്രധാനമന്ത്രി ഐഎസ്ആർഒയിൽ നിന്നും മടങ്ങി. എങ്കിലും രാജ്യം പ്രതീക്ഷ കൈവിട്ടിട്ടില്ല. 2 കിമി അകലെവെച്ചാണ് ലാൻഡറിന്റെ സിഗ്നലുകൾ നഷ്ടമായത്. ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here