നിയമം ലംഘിച്ച് വാഹനമോടിക്കുന്ന പൊലീസുകാരന്റെ ചിത്രം വൈറലായി; നടപടി സ്വീകരിച്ച് പൊലീസ്

മോട്ടോർ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ വൻ പിഴയാണ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് മാത്രമല്ല പൊലീസിനും ഇതേ നിയമം ബാധകമാണെന്ന് പറയുന്ന ഒരു വാർത്തയാണ് ചണ്ഡീഗഡിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. നിയനം തെറ്റിച്ച് വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്.

മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് സ്‌കൂട്ടർ ഓടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ഛണ്ഡീഗഡിലെ സെക്ടർ 9 നും 10 നും ഇടയിലുള്ള റോഡിൽവച്ചാണ് സംഭവം. വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.

പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ് പിഴ ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെന്നാണ് വിവരം. പട്യാല രജിസ്‌ട്രേഷനിലുള്ള വാഹനം ഗുർമീത് സിങ് എന്നയാളുടെ പേരിലുള്ളതാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top